കുവൈറ്റിൽ വിമാനയാത്രാ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ആരംഭിച്ചു. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ, വിമാനക്കമ്പനികളും ട്രാവൽ ഏജൻസികളും പാലിക്കേണ്ട നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചു. പരാതി പരിഹാര സമിതിയുടെ യോഗത്തിൽ വിവിധ പ്രതിനിധികൾ പങ്കെടുത്തു. ടിക്കറ്റ് തുക മടക്കിനൽകുന്നതിലും ഹോട്ടൽ ബുക്കിംഗ് റീഫണ്ടുകളിലും വീഴ്ച വരുത്തിയവർക്കെതിരെ പിഴ ശിക്ഷകൾ ചുമത്തുമെന്ന് പ്രഖ്യാപിച്ചു. സർക്കുലർ നമ്പർ (12/2026) പ്രകാരം റീഫണ്ടുകളിൽ യാതൊരുവിധ ലംഘനങ്ങളും അനുവദിക്കില്ലെന്ന് ചെയർമാൻ വ്യക്തമാക്കി.

യാത്രക്കാരുടെ പരാതികൾക്ക് മുൻഗണന നൽകണമെന്നും റീഫണ്ട് നടപടികളിൽ വിമാനക്കമ്പനികളും ഏജൻസികളും കൂടുതൽ സഹകരിക്കണമെന്നും നിർദ്ദേശമുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരാനും നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. വിമാനയാത്രാ മേഖലയിലെ നിയമലംഘനങ്ങൾ തടയുന്നതിനും യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

Photo and News Source: Sathyam Online