കരുമാല്ലൂർ: കേരള പുലയർ മഹാസഭയുടെ മാഞ്ഞാലിശാഖ മാട്ടുപുറം ഫെറികടവിൽ ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമ സ്ഥാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പ്രതിമ അനാച്ഛാദനം ചെയ്തു. തുടർന്ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് ഷിജു മാധവൻ അധ്യക്ഷത വഹിച്ചു. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എ. മുജീബ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം റസിയാ സവാദ്, ബ്ലോക്ക് പഞ്ചായത്തംഗം നമിതാജോസ്, പഞ്ചായത്തംഗങ്ങൾ നിഷാഷാംനാഥ്, സാജിതാനിസാർ, ഫ്രാൻസിസ് പഞ്ഞിക്കാരൻ എന്നിവർ സംസാരിച്ചു.
എസ്.എൻ.ഡി.പി. യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി, പി.എ. സക്കീർ, പി.കെ. ലൈജു, സാവിത്രിഅജി, ഷിജു കുമാരൻ എന്നിവരും പ്രസംഗിച്ചു. തുടർന്ന് ശാഖാംഗങ്ങളുടെ കലാപരിപാടികളും കൈക്കൊട്ടിക്കളിയുമുണ്ടായി.
Photo and News Source: Mathrubhumi







