ഗുജറാത്തിലെ നർമ്മദ ജില്ലയിൽ നടന്ന ഒരു ഭീകരമായ കൊലപാതകം സംഭവത്തിൽ നടുക്കിയിരിക്കുന്നു. തന്റെ ഇളയ സഹോദരൻ ഗുർജി വാസവ ദുർമന്ത്രവാദം നടത്തുന്നുവെന്ന സംശയത്തെത്തുടർന്ന് രമേശ് വാസവ സഹോദരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ദീർഘകാലം നീണ്ടുനിന്ന ശത്രുതയായിരുന്നു ഇതിനു പിന്നിൽ. ഗുർജി വീട്ടിലേക്ക് മടങ്ങുകയായിരുന്നപ്പോൾ രമേശ് വഴിയിൽ പതിയിരുന്ന് ആക്രമിച്ചു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുത്താണ് കൊല നടത്തിയത്. ഗുർജിയുടെ മക്കളായ സാവിത്രിയും ശിൽപയും ആക്രമണം തടയാൻ ഓടിയെത്തി. ഇവർക്കും ക്രൂരമായ മർദനമേറ്റു.

നിലവിൽ ഇവർ രാജ്പിപ്ല സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അന്വേഷണത്തിൽ രമേശ് മുൻപും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. 2005ൽ മറ്റൊരു സഹോദരനെയും ഇയാൾ കൊലപ്പെടുത്തിയിരുന്നു. സംഭവത്തെത്തുടർന്ന് ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. പരിക്കേറ്റ പെണ്‍കുട്ടികളുടെ അവസ്ഥയെക്കുറിച്ച് അന്വേഷണം തുടരുന്നു.

Photo and News Source: Media Mangalam