ആലപ്പുഴയിലെ ചെങ്ങന്നൂരിൽ ചൊവ്വാഴ്ച വൈകിട്ട് 5. 45 ഓടെ ഇടിമിന്നലേറ്റാണ് 23 വയസ്സുള്ള ആസിഫ് അഷറഫ് മരിച്ചത്. പുതിയപീടികയിലെ പുത്തന്‍കാവ് പള്ളി ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കാനെത്തിയപ്പോഴായിരുന്നു അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൃശൂരിലാകട്ടെ, ഫുട്ബോള്‍ കളിക്കുന്ന നാലു കുട്ടികള്‍ക്ക് ഇടിമിന്നലേറ്റ് പൊള്ളലേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിനകരയിലാകട്ടെ, വീടിനുമുകളില്‍ ഇടിമിന്നലേറ്റ് കെഎസ്ഇബി മീറ്റർ കരിഞ്ഞു. ബൈജുവിന്റെ വീടിനും കേടുപാടുകളുണ്ടായി.

അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലും വേനല്‍ മഴ ലഭിച്ചു. മണ്ണൂരിലും പരിസരത്തും ആലിപ്പഴം വീണു.

Photo and News Source: Janmabhumi