കേരളത്തിൽ വൈദ്യുതി നിയന്ത്രണം പൂർണ്ണമായും ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇടതു സർക്കാർ വിളിച്ചുവരുത്തിയ പവർകട്ട് സംസ്ഥാനത്തെ വൈദ്യുതി പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയതായി അദ്ദേഹം വിമർശിച്ചു. കെ. എസ്. ഇ. ബിയുടെ അനാസ്ഥയെ അദ്ദേഹം കുറ്റപ്പെടുത്തി. "ഏപ്രിൽ, മെയ് മാസങ്ങളിൽ അത്യുഷ്ണം ഉണ്ടാകുമെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും വൈദ്യുതി വിതരണത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാതെ ഇരിക്കുന്നത് വൈദ്യുത ബോർഡിന്റെ പരാജയമാണ്" എന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് അടുത്ത 25 വർഷത്തേക്കുള്ള വൈദ്യുതി ആസൂത്രണവും അദ്ദേഹം ചോദ്യം ചെയ്തു. വൈദ്യുതി ബോർഡിന്റെ പ്രവർത്തനരീതിയെക്കുറിച്ച് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതായി അദ്ദേഹം പരാതിപ്പെട്ടു.
Photo and News Source: 24 News









