നെടുംകണ്ടത്ത് നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതി സജി കുറ്റസമ്മതം നടത്തി. മേരിക്കുട്ടിയെയും മകൻ റെജിയെയും വീട്ടുപറമ്പിൽ കുഴിച്ചുമൂടിയതായി പോലീസിനോട് സജി വെളിപ്പെടുത്തി. ദിവസങ്ങളായി ഒളിവിലായിരുന്ന സജിയെ കൃഷിയിടത്തില്‍ നിന്നും പോലീസ് പിടികൂടി.
മേരിക്കുട്ടിയെയും റെജിയെയും കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ സജിയുടെ മറുപടികൾ സംശയാസ്പദമായിരുന്നു. സഹോദരി നൽകിയ പരാതിയെ തുടർന്ന് പോലീസ് വീട്ടുവളപ്പിൽ പരിശോധന നടത്തി. തുടർന്നുള്ള ഖനനത്തിൽ രണ്ട് മൃതദേഹങ്ങളും കണ്ടെത്തി. അഴുകിയ നിലയിലായിരുന്ന മൃതദേഹങ്ങൾ മേരിക്കുട്ടിയുടെയും റെജിയുടെയും തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
പോസ്റ്റ്‌മോർട്ടം പൂർത്തിയാകുന്നതോടെ കൊലപാതകത്തിന്റെ രീതി കൂടുതൽ വ്യക്തമാകും. ഏപ്രിൽ 9-ന് ശേഷമാണ് ഇരുവരെയും കാണാതായത്. സജിയുടെ പിതാവ് മാത്യുവിന്റെ തിരോധാനവും വീണ്ടും അന്വേഷിക്കാൻ പോലീസ് തീരുമാനിച്ചു. 2018-ൽ മാത്യുവിനെ കാണാതായപ്പോൾ കാര്യമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇപ്പോൾ വീട്ടിലെ മറ്റു രണ്ട് അംഗങ്ങളെയും കൊലപ്പെടുത്തിയതോടെ പഴയ കേസിലും സജിക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കും.
Photo and News Source: Janam TV










