കണ്ണൂരിൽ കണ്ണൂർ പ്രസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ മെയ് അവസാന വാരത്തില് നടക്കുന്ന ജേർണലിസ്റ്റ് വോളി ലീഗിന്റെ ഏഴാം സീസൺ വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. കണ്ണൂർ പ്രസ് ക്ളബ്ബ് ഹാളിൽ ചേർന്ന യോഗം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

പ്രസ് ക്ളബ്ബിന്റെ പ്രസിഡന്റ് സി. സുനിൽകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ മേയർ അഡ്വ. പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, കൗൺസിലർ അഡ്വ. ലിഷാ ദീപക് എന്നിവർ പങ്കെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.എം. അഖിൽ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത് മഖേച്ചെ, കോച്ച് കമൽറാം തുടങ്ങിയവരും സംഘടനയിൽ പങ്കാളികളായി.

ജെ.വി.എൽ വിജയത്തിനായി രൂപീകരിച്ച സംഘാടക സമിതിയുടെ ഭാരവാഹികളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ. സുധാകരൻ എം.പി., അഡ്വ. പി. സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ് എന്നിവർ മുഖ്യ രക്ഷാധികാരികളായി. അഡ്വ. പി.കെ. ഇന്ദിര ചെയർമാനും, സി. സുനിൽകുമാർ വർക്കിങ് ചെയർമാനുമായി നിയമിതരായി. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

Photo and News Source: Kerala Online News