ഹ്യുണ്ടായി ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് വാഹനം അവതരിപ്പിച്ച ബ്രാൻഡാണ്. തുടക്കത്തിൽ ശ്രദ്ധിക്കപ്പെട്ടെങ്കിലും വിറ്റുവരവിൽ പിന്നിലായിരുന്ന അവർക്ക് അയോണിക് 5 എസ്‌യുവി വിപ്ലവം സൃഷ്ടിച്ചു. ഇപ്പോൾ പുതുക്കിയ രൂപത്തിലാണ് ഇത് വിപണിയിലെത്തുന്നത്. 55.70 ലക്ഷം രൂപയാണ് വില.
പുതുക്കിയ മോഡലിൽ വലിയ ബാറ്ററി, പുതിയ എക്സ്റ്റീരിയറും ഇന്റീരിയറും, കണക്റ്റഡ് സാങ്കേതികവിദ്യ, കൂടുതൽ സുരക്ഷാ സവിശേഷതകൾ എന്നിവ ഉൾപ്പെടുന്നു. 690 കിലോമീറ്റർ റേഞ്ച് നേടുമെന്നാണ് പ്രതീക്ഷ.
എക്സ്റ്റീരിയറിൽ പാരാമെട്രിക് പിക്സൽ ഡിസൈൻ നിലനിർത്തിയെങ്കിലും പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, സ്കിഡ് പ്ലേറ്റുകൾ, അലോയ് വീലുകൾ, റിയർ സ്‌പോയിലർ, വി-ഗാർണിഷ് ലൈറ്റിംഗ് എന്നിവ ചേർത്ത് മിനുങ്ങിയെത്തിയിരിക്കുന്നു. നാല് നിറ ഓപ്ഷനുകളുമുണ്ട്: ഗ്രാവിറ്റി ഗോൾഡ് മാറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് പേൾ, ടൈറ്റൻ ഗ്രേ, ഒപ്റ്റിക് വൈറ്റ്.
Photo and News Source: DriveSpark










