പുണെയിലെ സ്റ്റാർട്ട്-അപ്പ് കമ്പനിയായ വേവ് മൊബിലിറ്റി, നഗര ഗതാഗതത്തിലും പാർക്കിംഗിലും ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായി ‘ഈവ’ എന്ന നൂതന ഇലക്ട്രിക് കാർ അവതരിപ്പിച്ചിരിക്കുന്നു. സൗരോര്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറാണിത്. 2026-ന്റെ അവസാനത്തോടെ വിപണിയിലിറക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. റൂഫിൽ ഘടിപ്പിച്ച സോളാർ പാനൽ വഴി വർഷത്തിൽ ഏകദേശം 3,000 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. സാധാരണ ഇലക്ട്രിക് വാഹനങ്ങളെപ്പോലെ ചാർജിംഗ് പോയിന്റുകളിലൂടെയും ചാർജ് ചെയ്യാം.
പരിസ്ഥിതി സൗഹൃദമായ ഈ കാർ, ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കുന്നു. നോവ, സ്റ്റെല്ല, വേഗ എന്നീ മൂന്ന് വേരിയന്റുകളിലായാണ് വിപണിയിലെത്തുക. നോവയിൽ 125 കിലോമീറ്റർ റേഞ്ചും, സ്റ്റെല്ലയിൽ 175 കിലോമീറ്റർ റേഞ്ചും ലഭിക്കും. വില 4 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Photo and News Source: DriveSpark










