ഓപ്പൺ എഐ സ്മാർട്ഫോൺ നിർമ്മാണരംഗത്തേക്ക് കടക്കുമെന്ന് റിപ്പോർട്ട്. ആപ്പിൾ അനലിസ്റ്റ് മിങ് ചി കുവോയുടെ ഗവേഷണക്കുറിപ്പിലാണ് ഈ വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്. നിർമ്മിത ബുദ്ധി (AI) ഏജന്റുകളെ അടിസ്ഥാനമാക്കിയുള്ള സ്മാർട്ഫോണായിരിക്കും ഇത്. ആപ്പിളിന്റെയും ഗൂഗിളിന്റെയും സ്മാർട്ഫോണുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ആപ്പുകൾക്ക് പകരമായി AI ഏജന്റുകൾ പ്രവർത്തിക്കും. കാബ് ബുക്ക് ചെയ്യുക, ഷെഡ്യൂൾ കൈകാര്യം ചെയ്യുക, ഫയലുകൾ എഡിറ്റ് ചെയ്യുക, സന്ദേശങ്ങൾ അയക്കുക തുടങ്ങിയ ജോലികൾ ഈ ഏജന്റുകൾ വഴി നടത്താൻ കഴിയും.

ശബ്ദനിർദ്ദേശമോ ടൈപ്പ് ചെയ്ത നിർദ്ദേശമോ ഉപയോഗിച്ച് ഈ ജോലികൾ ചെയ്യാനാവും. നിങ്ങളുടെ ഇടപെടലില്ലാതെ തന്നെ സ്വയം പ്രവർത്തിക്കുന്ന ഉപകരണമായിരിക്കും ഈ സ്മാർട്ഫോൺ. ക്വാൽകോം, മീഡിയാടെക്ക് എന്നിവയുമായി ചേർന്ന് ഓപ്പൺ എഐ സ്മാർട്ഫോൺ ചിപ്പ് നിർമ്മിക്കുമെന്നും ലക്സ്ഷെയർ നിർമ്മാണപങ്കാളിയായിരിക്കുമെന്നും റിപ്പോർട്ട് ചെയ്യുന്നു.

Photo and News Source: Mathrubhumi