കോഴിക്കോട് ജാമിഅ മദീനതുന്നൂരിലെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ നേതൃത്വത്തിൽ ‘ഹിസ്റ്റോഗ്രാം’ അക്കാദമിക് സിമ്പോസിയം സമാപിച്ചു. കാന്തപുരം ഇമാം റബ്ബാനി ക്യാമ്പസില്‍ ‘ചരിത്രങ്ങളെ പുനര്‍നിര്‍മിക്കുക, വിവരണങ്ങളെ തിരിച്ചുപിടിക്കുക’ എന്ന പ്രമേയത്തില്‍ നടന്ന പരിപാടി ചരിത്ര ഗവേഷണങ്ങളുടെ പ്രാധാന്യം എടുത്തുകാട്ടി.
ഹെറിറ്റേജ് ഇക്കണോമി, പ്രിസര്‍വേഷൻ, ആര്‍ട്ട് ഹിസ്റ്ററി, സയന്‍സ് ഹിസ്റ്ററി, എന്‍വയോണ്‍മെന്റല്‍ ഹിസ്റ്ററി, മാനുസ്ക്രിപ്റ്റ് കൾച്ചർ, ആര്‍ക്കൈവല്‍ സ്റ്റഡീസ്, മെറ്റീരിയല്‍ കൾച്ചർ, ഇക്കണോമിക് ഹിസ്റ്ററി, പ്രിസണ്‍ ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖരായ ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. വിനില്‍ പോള്, ഡോ. ഷുമൈസ്, അമീന് സിദ്ദീഖ്, മുഹമ്മദ് ഷരീഫ്, മുഹമ്മദ് ശിഹാദ്, ഷംവീല് അഹ്‌സനി, ഖലീല് നൂറാനി, ഇര്‍ഫാന് ബഷീര് നൂറാനി, മുഹമ്മദ് സജാദ് നൂറാനി എന്നിവരായിരുന്നു പങ്കെടുത്തവരിൽ പ്രധാനികൾ.
സിമ്പോസിയത്തിന്റെ ഭാഗമായി ഹിസ്റ്റോറിക്കല്‍ ആര്‍ട്ട് ഗാലറിയും ചിത്രപ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിരുന്നു. സമാപന സെഷന്‍ മുതവക്കില് നൂറാനിയുടെ അധ്യക്ഷതയിൽ നടന്നു. ജാമിഅ മദീനതുന്നൂര് പ്രോ റക്ടര് ആസഫ് നൂറാനി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജുനൈദ് സഖാഫി, യൂനുസ് അഹ്‌സനി, സ്വാലിഹ് അഹ്‌സനി എന്നിവരും സംബന്ധിച്ചു. കണ്‍വീനർ സിറാജുറഹ്മാന് നൂറാനി സ്വാഗതവും സ്വാദിഖ് കടക്കല് നന്ദിയും പ്രകടിപ്പിച്ചു.
Photo and News Source: Siraj Live










