ചെന്നൈയിലെ അതീവ സുരക്ഷയുള്ള ഇവിഎം കൗണ്ടിങ് സെന്‍ററിലെ സിസിടിവി കൺട്രോൾ റൂമിലിരുന്ന് നടൻ വിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രം കണ്ട ടെക്നീഷ്യനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയിലെ സ്ട്രോങ്ങ് റൂമിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കെ, കരാർ അടിസ്ഥാനത്തിൽ നിയമിതനായ സിസിടിവി ടെക്നിക്കൽ ഹെഡ് യുവരാജ് (36) ആണ് ഈ കുറ്റത്തിന് പിടിയിലായത്.
തെരഞ്ഞെടുപ്പിന് ശേഷം, കൺട്രോൾ റൂമിൽ നിന്നാണ് ഇയാൾ ലാപ്ടോപ്പിൽ ചിത്രം കാണുകയും സോഷ്യൾ മീഡിയയിൽ പങ്കിടുകയും ചെയ്തത്. ബാക്ക്ഗ്രൗണ്ടിൽ സിസിടിവി ദൃശ്യങ്ങൾ പതിഞ്ഞ സ്ക്രീനിൽ ചിത്രം പോസ്റ്റ് ചെയ്തതിനെത്തുടർന്ന് വൈറലായ സംഭവം വലിയ സുരക്ഷാ വിവാദത്തിന് വഴിയൊരുക്കി. ചെന്നൈ കോർപ്പറേഷൻ ഉദ്യോഗസ്ഥന്റെ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുന്നതിന് തൊട്ടുമുമ്പ് വ്യാജപതിപ്പ് കണ്ടതായി പോലീസ് സ്ഥിരീകരിച്ചു.
തെരഞ്ഞെടുപ്പ് സുരക്ഷാ മാനദണ്ഡങ്ങളും ഐടി നിയമവും ലംഘിച്ചതിന് ഇയാളെ കൊട്ടുപുരം പോലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് അന്വേഷണം തുടരുന്നു.
Photo and News Source: Asianet News










