കണ്ണൂരിൽ വീണ്ടും മൂര്‍ഖൻ കണ്ടെത്തി. താവക്കര അഹ്മദിയ്യാ പള്ളിയിലെ ദേഹശുദ്ധികരണം നടത്തുന്ന സ്ഥലത്തായിരുന്നു സംഭവം. ഇന്നലെ രാത്രി 7.30ന് ചിലർ ശബ്ദം കേൾക്കുകയും മൂര്‍ഖനെ കണ്ടെത്തുകയും ചെയ്തു.
പള്ളി ഭാരവാഹികൾ വിവരം അറിയിച്ചതിനെ തുടർന്ന് മൃഗസ്നേഹിയായ രഞ്ജിത്ത് നാരായണൻ സ്ഥലത്തെത്തി സാഹസികമായി പാമ്പിനെ പിടികൂടി. വനംവകുപ്പിന് കൈമാറി മൂര്‍ഖനെ അതിന്റെ ആവാസസ്ഥലത്തേക്ക് വിട്ടയച്ചു.
കണ്ണൂരിന്റെ ഹൃദയഭാഗത്തുള്ള ഈ പള്ളിയിൽ നിരവധി ആളുകൾ എത്തിയിരുന്നു. താവക്കരയിലെ ചതുപ്പിൽ നിന്നാണ് മൂര്‍ഖൻ കയറിവന്നതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം കൊയിലി ആശുപത്രിക്കരികിലെ കോണിപ്പടിയിലും ഒരു മൂര്‍ഖനെ പിടികൂടിയിരുന്നു.
താഴെ ചൊവ്വയിൽ നിന്നും രണ്ട് മൂര്‍ഖൻ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഞ്ചിലധികം പാമ്പുകളെ പിടികൂടിയിരുന്നു.
Photo and News Source: Samakalika Malayalam










