അനന്തപൂരിൽ ആറുവയസ്സുകാരിയെ ലൈംഗികപീഡനത്തിന് ശ്രമിച്ച വൈ.എസ്.ആർ.കോൺഗ്രസ് പ്രവർത്തകൻ മൗലാന ഖ്വാജ ഹുസൈനെ (60) നാട്ടുകാർ പിടികൂടി മർദ്ദിച്ചു.

രുദ്രംപേട്ട സ്വദേശിയായ ഇദ്ദേഹം, ജനവാസമില്ലാത്ത സ്ഥലത്ത് കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ, നിലവിളി കേട്ട് എത്തിയ സമീപവാസികൾ പ്രതിയെ പിടികൂടി.

പ്രകോപിതരായ ജനങ്ങൾ ഖ്വാജ ഹുസൈനെ താടിയും മുടിയും വടിച്ചു, മുഖത്ത് കരി തേച്ച് അർദ്ധനഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു.

ഫോർത്ത് ടൗൺ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും, ഭരണകക്ഷിയിലുള്ള വ്യക്തിയായതിനാൽ പോലീസ് സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തെത്തുടർന്ന് നാട്ടുകാർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

Photo and News Source: Janam TV