കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തെ തുടർന്നുണ്ടായ പ്രക്ഷോഭത്തെ തുടർന്ന് ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കാൻ ഉത്തരവിട്ടു. ജനജീവിതം സാരമായി ബാധിച്ച ഹർത്താൽ സംഭവങ്ങളെ തുടർന്നാണ് കോടതി ഇടപെട്ടത്. വൈകീട്ടു മൂന്നരയ്ക്ക് കേസ് വീണ്ടും പരിഗണിക്കാനിരിക്കെ, വാഹനങ്ങളെ തടയരുതെന്ന നിർദ്ദേശവും കോടതി നൽകി. രോഗികളുമായി പോയ വാഹനങ്ങളെ തടഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് ഹൈക്കോടതി അവധിക്കാല ബെഞ്ച് ഇടപെട്ടത്.

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് വിശദീകരണം തേടുകയും ചെയ്തു. ഹർത്താലിന് ആഹ്വാനം ചെയ്തവർ കോടതിയലക്ഷ്യം നടത്തിയെന്ന് വിലയിരുത്തിയ കോടതി, അവർക്കെതിരേ കോടതിയലക്ഷ്യ നടപടിയും നേരിടേണ്ടിവരുമെന്ന് വ്യക്തമാക്കി. ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് അയക്കാൻ രജിസ്ട്രിയോട് നിർദ്ദേശിച്ചു.

Photo and News Source: Mathrubhumi