തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നു. ലിറ്ററിന് നാലു രൂപ വരെ വർധനയുണ്ടാകുമെന്നാണ് സൂചന. മിൽമയുടെ അപേക്ഷയെ തുടർന്നാണ് ഈ തീരുമാനം. നാലു മുതൽ ആറു രൂപ വരെ വിലക്കൂട്ടണമെന്നായിരുന്നു മിൽമയുടെ ശുപാർശ.
ബുധനാഴ്ച നടക്കുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ വിലവർധന സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. നിയമസഭ തെരഞ്ഞെടുപ്പ് സമീപമാണെന്ന കാരണത്താൽ ആദ്യം സർക്കാർ മിൽമയുടെ അപേക്ഷ നിരസിച്ചിരുന്നു. എന്നാൽ കർഷകരുടെ പ്രതിസന്ധി പരിഗണിച്ച് വീണ്ടും അനുമതി നൽകാൻ തീരുമാനിച്ചു.
സർക്കാരിന്റെ അനുമതിയില്ലാതെ പാൽവില വർധിപ്പിക്കാൻ മിൽമയ്ക്ക് കഴിയില്ലെന്ന് ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി. ആറുമാസം മുമ്പ് ലിറ്ററിന് നാലു മുതൽ ആറു രൂപ വരെ വർധിപ്പിക്കണമെന്ന് മിൽമ ബോർഡ് തീരുമാനിച്ചിരുന്നു. വിലക്കൂട്ടാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കിയിരുന്നു.
Photo and News Source: Malayalam Express










