കൊല്ലം പോരുവഴിയിൽ 10 വയസുകാരനായ ദേവനന്ദിന് സൂര്യാതപം ബാധിച്ചു. പോരുവഴി നടുവിലേമുറിയിൽ ജിബി-കവിത ദമ്പതികളുടെ മകനാണ് ദേവനന്ദി. പുറത്ത് കളിക്കുമ്പോഴാണ് കുട്ടിക്ക് സൂര്യാതപം ബാധിച്ചത്. കൈ, തോൾ, താടി ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊള്ളലേറ്റു. കൂടുതൽ പൊള്ളലേറ്റത് തോളിലാണ്. ഉടൻ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

നിലവിൽ കുട്ടിയുടെ ആരോഗ്യനില സുഖം പ്രാപിക്കുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. കൊല്ലം ജില്ലയിൽ ചൂട് കനക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകി. സൂര്യാതപത്തിൽനിന്നും രക്ഷപ്പെടാൻ പുറത്ത് കളിക്കുമ്പോൾ സൂര്യരശ്മികളിൽനിന്നും ശരീരത്തെ സംരക്ഷിക്കേണ്ടതുണ്ട്.

Photo and News Source: Malayalam Express