ഓട്സ് ദിവസവും കഴിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് പഠനങ്ങൾ പറയുന്നു. ഓട്സിൽ ഫൈറ്റിക് ആസിഡ് ഉള്ളതിനാൽ കാൽസ്യം, ഇരുമ്പ് പോലുള്ള ധാതുക്കൾ ആഗിരണം ചെയ്യുന്നത് തടസപ്പെടുന്നു. പാകം ചെയ്യുന്നതിന് മുൻപ് വെള്ളത്തിൽ കുതിർക്കുകയോ പുളിപ്പിക്കുകയോ ചെയ്യുന്നത് ഈ പ്രശ്നം കുറയ്ക്കും.

ദിവസവും ഓട്സ് മാത്രം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുകയും ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഉയർന്ന നാരുകൾ ഉള്ളതിനാൽ ദഹനത്തിന് നല്ലതാണെങ്കിലും, അമിതമായി കഴിക്കുന്നത് വയറുവീർക്കൽ, ഗ്യാസ് എന്നിവയ്ക്ക് കാരണമാകും. ഓട്സിൽ ഗ്ലൂട്ടൻ ഇല്ലെങ്കിലും, ഗ്ലൂട്ടൻ അടങ്ങിയ ധാന്യങ്ങളുമായി സംസ്‌കരിക്കുന്ന ഫാക്ടറികളിൽ പലപ്പോഴും സംസ്‌കരിക്കപ്പെടുന്നു. ഇത് ക്രോസ്-കണ്ടമിനേഷൻ ഉണ്ടാക്കാം.

സീലിയാക് രോഗമോ ഗ്ലൂട്ടൻ സെൻസിറ്റിവിറ്റിയോ ഉള്ളവർക്ക് ഓട്സ് പ്രശ്നങ്ങൾ ഉണ്ടാക്കും. വാങ്ങുമ്പോൾ ഗ്ലൂട്ടൻ-ഫ്രീ ഓട്സ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. പോഷകാഹാര വിദഗ്ധർ ഓട്സ് ദിവസവും കഴിക്കുന്നതിനു പകരം ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രം ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുന്നു.

Photo and News Source: Samakalika Malayalam