നെടുങ്കണ്ടത്ത് നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതിയായി സംശയിക്കപ്പെട്ട സജിയെ പോലീസ് പിടികൂടി. വീടിന് സമീപത്തെ പറമ്പിൽ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. ഒളിവിൽ കഴിയുകയായിരുന്ന സജിയെ നായകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു തിരച്ചിൽ. രണ്ട് ദിവസമായി പറമ്പിലെ പാറ ഇടുക്കിലായിരുന്നു ഒളിച്ചിരുന്നത്. ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തിയപ്പോൾ അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസ് നാല് അംഗങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുന്നു. സജി തന്റെ ഒളിത്താവളത്തെക്കുറിച്ച് പോലീസിനോട് വിവരിച്ചതായി റിപ്പോർട്ടുണ്ട്.

വലിയ പാറയുടെ ഇടുക്കിലായിരുന്നു ഒളി സ്ഥലം. തുടർന്ന് നടന്ന തിരച്ചിലിൽ സജിയെ പിടികൂടിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

Photo and News Source: 24 News