കടുത്ത വേനൽക്കാലത്ത് മൃഗങ്ങൾക്കും പ്രത്യേക പരിചരണം ആവശ്യമാണ്. തിരുവനന്തപുരം മൃഗശാലയിൽ ചൂട് കടുത്തതോടെ മെനുവിൽ മാറ്റം വരുത്തി. പഴവർഗങ്ങളും ഐസ് ചേർത്ത തണ്ണിമത്തനും കൂടുതലായി നൽകുന്നു. സസ്യഭുക്കുകൾക്ക് പുതിയ ഭക്ഷണക്രമമാണ്. ചൂട് കടുത്തതോടെ കടുവകൾ പോലുള്ള മൃഗങ്ങൾക്ക് നിരവധി തവണ നീരാട്ട് നൽകുന്നു. പെഡൽ ഫാനുകളും കൂടുകളിൽ സ്ഥാപിച്ചിട്ടുണ്ട്. മൃഗശാലയിലെ വെറ്റിനറി സർജൻ ഡോ. നികേഷ് കിരൺ, ചൂട് കൂടുതലായിരിക്കുമെന്ന നിർദ്ദേശം ലഭിച്ചതിനാൽ മുന്നൊരുക്കങ്ങൾ തുടങ്ങിയെന്നും വ്യക്തമാക്കി.

Photo and News Source: Mathrubhumi