തിരുവനന്തപുരത്ത് പുതിയ അധ്യായന വർഷത്തിലേക്ക് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ജനന സർട്ടിഫിക്കറ്റ്, ആധാർ തുടങ്ങിയ രേഖകളില്ലാത്തവർക്കും പ്രവേശനം ലഭിക്കുമെന്ന് സർക്കാർ ഉത്തരവിടുന്നു. സംസ്ഥാന സിലബസുള്ള സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രവേശനം മെയ് 2-ന് ആരംഭിക്കും.
പ്രവാസികളുടെയും മറ്റു സംസ്ഥാന തൊഴിലാളികളുടെയും കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കരുതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. രേഖകൾ ലഭ്യമാകുന്നതുവരെ താത്കാലിക പ്രവേശനം നൽകും. പ്രവേശന പരീക്ഷകളൊന്നും നടത്തരുതെന്നും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്നു. പ്രവേശനം നേടിയ കുട്ടികളുടെ രേഖകൾ സ്‌കൂൾ തുറന്നു ആറാം ദിവസം നൽകിയില്ലെങ്കിൽ അവരെ എണ്ണത്തിൽ ഉൾപ്പെടുത്തില്ലെന്നും വ്യക്തമാക്കുന്നു.
Photo and News Source: Siraj Live










