സ്പൈസി ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങള്‍ തയ്യാറാക്കുക. ചിക്കന്, വറ്റല് മുളക്, ഇഞ്ചി, വെളുത്തുള്ളി, ഗരം മസാല, തൈര്, ഉപ്പ്, മഞ്ഞള്‍ പൊടി, മുട്ട എന്നിവ ഉൾപ്പെടുന്നു. എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്ത് പീസുകളാക്കി കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും വയ്ക്കുക. ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ നന്നായിരിക്കും. പിന്നീട് വെളിച്ചെണ്ണയിൽ പീസുകള്‍ മീഡിയം തീയില്‍ പൊരിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കുക.
ഇറച്ചി വെന്തു കഴിയുമ്പോൾ തീ കൂട്ടി പീസുകള്‍ ബ്രൗൺ കളര്‍ ആക്കുക. ബ്ലാക്ക് ആകുന്നതിനു മുമ്പ് കോരി മാറ്റുക. ചട്ടിയില്‍ ഉള്ള പൊടി പീസിനു മുകളില്‍ തട്ടുക. സൈഡില്‍ സവാള അരിഞ്ഞതും വയ്ക്കാം.
Photo and News Source: Kerala Online News









