ലൈംഗികമായും സാമ്പത്തികമായും ചൂഷണം നടത്തിയെന്നാരോപിച്ച് നടൻ ഷിയാസ് കരീമിനെതിരെ 60 വയസ്സുള്ള ഒരു സ്ത്രീ പരാതി നൽകിയിരുന്നു. തന്റെ പേരിൽ വ്യാജ പരാതി നൽകിയ സ്ത്രീയെക്കുറിച്ച് ഷിയാസ് ഇൻസ്റ്റാഗ്രാമിൽ വിഡിയോ പങ്കുവച്ചു. ‘‘എന്റെ പേരിൽ പരാതി നൽകിയ സ്ത്രീക്ക് 60 വയസ്സുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കാനുള്ള ആവശ്യമില്ല. എന്റെ കല്യാണം കഴിഞ്ഞ് രണ്ട് വർഷമായി. കുഞ്ഞുമുണ്ട്. മാന്യമായി ജീവിക്കുന്നു. ഇപ്പോൾ സ്ത്രീകളുമായി ഇടപഴകാൻ പേടിയുണ്ട്.
മുൻപേ എതിരെ കള്ള കേസുകളുമുണ്ട്. പരാതിയുമായി വന്ന സ്ത്രീ എന്റെ കുടുംബവുമായി അടുപ്പമുള്ളവളാണ്. കല്യാണത്തിനും റിസപ്ഷനിലും അബുദാബിയിലെ പരിപാടിയിലും വന്നിട്ടുണ്ട്. എല്ലാവർക്കും അവരെ അറിയാം. എഫ്ഐആർ ഇട്ടോയെന്ന് അറിയില്ല. എന്റെ ഭാര്യയുടെയും അമ്മയുടെയും കയ്യിൽ നിന്ന് സ്വർണം വാങ്ങിയിട്ടുണ്ട്. പക്ഷേ ഞാൻ അറിഞ്ഞിരുന്നില്ല. കുറച്ച് പ്രശ്നങ്ങൾ വന്ന ശേഷമാണ് അറിയുന്നത്. ഈ സ്ത്രീ എന്റെ കുടുംബത്തിൽ ഇടപെട്ടിരുന്നു. അതിൽ പ്രശ്നമായപ്പോൾ... ’’
Photo and News Source: Samakalika Malayalam










