കേരളത്തിൽ നിലനിന്ന അത്യുഷ്ണം ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചു. സൂര്യാതപം മൂലം ഒരാളുടെ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒറ്റപ്പെട്ട മഴ ചൂട് കുറയ്ക്കാൻ പര്യാപ്തമായിരുന്നില്ല. എന്നാൽ ഇന്ന് മുതൽ സംസ്ഥാനത്ത് വേനൽ മഴ ആരംഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത അഞ്ച് ദിവസത്തേക്ക് പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം. എന്നാൽ 12 ജില്ലകളിൽ ഇന്നും ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥാ വിഭാഗം സൂചിപ്പിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റും വീശുമെന്ന് പ്രവചനമുണ്ട്.
വേനൽ മഴ വന്നാൽ ചൂടിന് ശമനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനിടെ വേനൽ മഴ കുറവായതിനാലും ചൂട് കൂടിയതായും കാലാവസ്ഥാ വിഭാഗം വിശദീകരിച്ചു.
Photo and News Source: Kairali News










