വാഷിങ്ടണിൽ നടന്ന ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിയുതിർന്ന സംഭവത്തെ തുടർന്ന് 31 കാരനായ കോള്‍ തോമസ് അലനെതിരെ വധശ്രമം ഉൾപ്പെടെ മൂന്ന് പ്രധാന കുറ്റങ്ങൾ ചുമത്തി. ട്രംപിനെ വധിക്കാനും, കുറ്റകൃത്യത്തിനായി മാരകായുധം കൈവശം വയ്ക്കാനും ശ്രമിച്ചെന്നാണ് ആരോപണം. കോടതി കോളിനെ ഫെഡറൽ കസ്റ്റഡിയിലാക്കി. വ്യാഴാഴ്ച വീണ്ടും കോടതിയിൽ ഹാജരാകും.
വധശ്രമം നടന്നത് ഡിന്നർ വേദിയുടെ മുകളിലത്തെ നിലയിലായിരുന്നു. സുരക്ഷാ ചെക്‌പോസ്റ്റുകൾ ഭേദിച്ചു കടക്കാന്‍ ശ്രമിച്ച കോളിനെ സുരക്ഷാ ഉദ്യോഗസ്ഥർ അഞ്ചു തവണ വെടിവെച്ചെങ്കിലും പരിക്കൊന്നുമില്ല. രണ്ടു ദിവസം മുമ്പ് തന്നെ വാഷിങ്ടണിലെ ഹോട്ടലിൽ മുറിയെടുത്ത് താമസം തുടങ്ങിയിരുന്നു. കുടുംബാംഗങ്ങൾക്ക് ഇമെയിൽ അയച്ച് താൻ ചെയ്യാനുള്ള കൃത്യത്തെ സംബന്ധിച്ച് അറിയിച്ചിരുന്നു. സർക്കാർ നയങ്ങളോടുള്ള അതൃപ്തി രേഖപ്പെടുത്തിയിരുന്ന കുറിപ്പും ഉണ്ടായിരുന്നു. ഭരണകൂടവുമായി ബന്ധപ്പെട്ട വ്യക്തികളെയാണ് ലക്ഷ്യമിടുന്നതെന്നും കോള്‍ സൂചിപ്പിച്ചു. ഇതുവരെ ക്രിമിനൽ റെക്കോർഡുകളൊന്നും ഇല്ലെന്ന് തെളിഞ്ഞു.
Photo and News Source: Samakalika Malayalam










