2025-ൽ ലുവാസ് സർവീസിന് 55 മില്യൺ യാത്രക്കാർ ലഭിച്ചതോടെ, സേവനങ്ങളെക്കുറിച്ചുള്ള പരാതികളുടെ എണ്ണം 19% കുറഞ്ഞു. 2024-ൽ 7,100 പരാതികൾ ലഭിച്ചപ്പോൾ, 2025-ൽ 5,780 പരാതികളേ എത്തിയുള്ളൂ. ചരിത്രത്തിൽ തന്നെ ഏറ്റവുമധികം പരാതികൾ രേഖപ്പെടുത്തിയ വർഷമായിരുന്നു 2024.
ലുവാസ് ട്രാമുകളിലും സ്റ്റോപ്പുകളിലുമുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരാതികൾ 2025-ൽ 2,251 ആയി. 2024-ൽ ഇത് 2,625 ആയിരുന്നു. 14% കുറവ് രേഖപ്പെടുത്തിയെങ്കിലും, ഇത്തരത്തിലുള്ള പരാതികളുടെ എണ്ണം കുറയുന്നത് ആദ്യമായാണ്. ടിക്കറ്റ് മെഷീനുകളിലെ പ്രശ്നങ്ങൾ മൂലമുള്ള പരാതികൾ 35% കുറഞ്ഞ് 978 ആയി.
സേവന തടസ്സങ്ങൾ സംബന്ധിച്ച പരാതികൾ 25% കുറഞ്ഞ് 910-ഉം, ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള വിമർശനങ്ങൾ 14% കുറഞ്ഞ് 607-ഉം ആയി. യാത്രക്കാർക്ക് പരിക്കേൽക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ 44% കുറഞ്ഞ് 71 ആയി. എന്നാൽ, വാലിഡേറ്റർ മെഷീനുകളിലെ പ്രശ്നങ്ങൾ 4% വർദ്ധിച്ച് 255 ആയി.
Photo and News Source: Sathyam Online










