കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തെ തുടർന്ന് ദലിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്ന് വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റിവെച്ചു.

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് വെബ്‌സൈറ്റിലൂടെ അറിയിക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി.

കേരള ടെക്നിക്കൽ സർവകലാശാലയും ഇന്നത്തെ പരീക്ഷകൾ മാറ്റിവെച്ചു. വിവിധ ബാച്ചുകളുടെ പരീക്ഷകളാണ് മാറ്റിവെച്ചിട്ടുള്ളത്. ഏതാനും ബാച്ചുകളുടെ പുതുക്കിയ തീയതി വെബ്‌സൈറ്റില് ലഭ്യമാണ്. ശേഷിക്കുന്ന പരീക്ഷകളുടെ തീയതി ഉടൻ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഹർത്താലിന്റെ ഭാഗമായി 52 ദലിത്-ആദിവാസി സംഘടനകളുടെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താലു നടക്കുന്നു. നിര്‍ബന്ധപൂർവ്വം വാഹനങ്ങൾ തടയില്ലെന്നും സമാധാനപരമായി ഹർത്താലുമായി സഹകരിക്കണമെന്നും ആക്ഷൻ കൗൺസിൽ അഭ്യർത്ഥിച്ചു.

Photo and News Source: Samakalika Malayalam