ഒമാനിലെ ഇന്ത്യൻ സ്‌കൂൾ അൽ സീബിന്റെ 25 വർഷത്തെ സേവനത്തെ ആഘോഷിക്കുന്ന രജതജൂബിലി പരിപാടികൾ മസ്‌കറ്റിൽ വർണ്ണാഭമായ രീതിയിൽ ആരംഭിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ എംബസി ഉപസ്ഥാനപതി തവിഷി ബെഹൽ പാണ്ഡെ ഭദ്രദീപം കൊളുത്തി.

ഓമാൻ, ഇന്ത്യയുടെ ദേശീയഗാനങ്ങൾ ആലപിച്ചുകൊണ്ട് പരിപാടികൾ ആരംഭിച്ചു. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രതിനിധിയായ കൗദർ ബിൻത് ഖലീഫ ബിൻ കാമസ് അൽ സുലൈമാനി, ധരംസി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ അശ്വിൻ ധരംസി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സ്‌കൂളിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ സയ്ദ് സൽമാൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

പ്രധാന ചുമതലയുള്ള ഡയറക്ടർമാരായ ഷമീർ പി ടി കെ, ദാമോദർ ആർ കട്ടി എന്നിവർ സ്‌കൂളിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ചു. 25 വർഷത്തെ യാത്രയിൽ സ്‌കൂൾ നേടിയ അക്കാദമിക, കലാപരമായ മുന്നേറ്റങ്ങൾ മുഖ്യാതിഥി പ്രശംസിച്ചു. വിമർശനാത്മക ചിന്ത, ധാർമ്മിക പ്രവർത്തനം, സാമൂഹിക നന്മ എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ സ്‌കൂളിന്റെ ഭാവി യാത്രയ്ക്ക് ആശംസകൾ അർപ്പിച്ചു. രജതജൂബിലി ലോഗോ പ്രകാശനം, മുൻ പ്രിൻസിപ്പലുകളുടെ അനുസ്മരണ പരിപാടികളും ഉൾപ്പെടുത്തിയിരുന്നു.

Photo and News Source: Mathrubhumi