കുറുപ്പന്തറയിലെ ഓമല്ലൂർ ശനീശ്വര ക്ഷേത്രത്തിൽ വൈശാഖ മകം ഉൽസവം ഞായറാഴ്ച വൈകുന്നേരം ആഘോഷപൂർവ്വം നടന്നു. ഉൽസവത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതി ഹോമവും, നവകം കലശവും, സംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചു.

മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ഏറ്റുമാനൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ബാലഗോകുലം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. സജികുമാർ മുഖ്യ പ്രഭാഷണവും, സ്വാമി ഹരി ഗിരി അനുഗ്രഹ പ്രഭാഷണവും, ആർഷ ശ്രീ ശിവമയി സ്വാഗത പ്രഭാഷണവും നടത്തി.

ക്ഷേത്രത്തിന്റെ ചരിത്രം അടങ്ങുന്ന പുസ്തകം ഹസ്തരേഖാ വിദഗ്ദ്ധൻ അഡ്വ. സായി റാം പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് ബിന്ദു ജിജി ഉണ്ണി കോയിക്കൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാ-സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ പ്രമുഖരെ എംഎൽഎ മോൻസ് ജോസഫ് ആദരിച്ചു.

Photo and News Source: Sathyam Online