തിരുവനന്തപുരത്ത് നടക്കുന്ന പുലരി ടിവിയുടെ രണ്ടാമത് ശംഖുമുദ്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാജ് മോഹൻ, അജയ് തുണ്ടത്തിൽ, സി.വി. പ്രേംകുമാർ എന്നിവരടങ്ങുന്ന ജൂറി പാനൽ തെരഞ്ഞെടുത്ത ജേതാക്കളുടെ പട്ടിക പുറത്തുവിട്ടു. 2026 മെയ് 27-ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം വൈ.എം.സി.എ. ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര വിതരണം ഉണ്ടാകും.

യുവ പ്രതിഭകൾക്കുള്ള ശംഖുമുദ്ര പുരസ്കാരം അനാമിക. ജി.എസ്, അലൻ രാജേഷ് എസ്, ആദിത്യ രാജ് എന്നിവർ നേടി. കലാരംഗത്തെ പ്രവർത്തനങ്ങൾക്ക് ജോൺ ഡാനിയേൽ, രാജേഷ് തേവറാൻ, ഡോ. ബിജു എടത്തിക്കാട്, സ്മിത കെ.ഇ, ആശിഷ് ബിന്നി, അപൂർവ, ഹരിഗോവിന്ദൻ എന്നിവർ അർഹരായി.

സാഹിത്യരംഗത്തെ പ്രവർത്തനങ്ങൾക്ക് വര്ഗീസ് ടി. നൈനാൻ, ബി. ചന്ദ്രഭാനു, ഷീബ ജോസഫ്, ജോളി പീറ്റർ, ഡോ. അനിൽ കുമാർ എസ്.ഡി., ഷീജ അനിൽ, ഗിരിധര പൈ, വിശ്വനാഥൻ വടേശ്വരം, ഉണ്ണി ഭാസുരി ഗുരുവായ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Photo and News Source: Sathyam Online