എലോൺ മസ്കിന്റെ എക്സ് കമ്പനി പുതിയ മെസേജിംഗ് ആപ്പ് എക്സ് ചാറ്റ് അവതരിപ്പിച്ചു. വാട്സാപ്പിനെയും ടെലഗ്രാമിനെയും വെല്ലുന്ന രീതിയിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. നിലവിൽ ഐഫോണിലും ഐപാഡിലും ഈ സേവനം ലഭ്യമാണ്.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷനോടെയാണ് സന്ദേശങ്ങൾ സംരക്ഷിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാനും കഴിയുന്നതായി കമ്പനി അവകാശപ്പെടുന്നു. നിലവിലുള്ള എക്സ് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. സ്‌ക്രീൻഷോട്ട് എടുക്കുന്നത് തടയാനുള്ള ഫീച്ചറും ഉണ്ട്.
വാട്‌സാപ്പിന്റെ സുരക്ഷാ പ്രശ്നങ്ങൾ ഉയരുന്ന സമയത്താണ് എക്സ് ചാറ്റ് പുറത്തിറങ്ങിയത്. ടെലഗ്രാം മേധാവി പാവൽ ദുരോവും വാട്‌സാപ്പിനെ വിമർശിച്ചിരുന്നു. സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും സൗകര്യമുണ്ട്. നിശ്ചിത സമയത്തിന് ശേഷം സ്വയം ഇല്ലാതാകുന്ന ഫീച്ചറും ഉണ്ട്. വലിയ ഫയലുകളും മീഡിയകളും വേഗത്തിൽ കൈമാറാം. സുരക്ഷിതമായ ഗ്രൂപ്പ് ചാറ്റുകൾക്കും സൗകര്യമുണ്ട്.
Photo and News Source: Kairali News







