ഇന്ത്യൻ റെയിൽവേ ശതാബ്ദി, ജനശതാബ്ദി ട്രെയിനുകളിൽ വലിയ മാറ്റങ്ങൾ വരുത്താൻ തയ്യാറായി. ട്രെയിൻ കോച്ചുകളുടെ രൂപഭംഗി, യാത്രാസൗകര്യങ്ങൾ, സേവന നിലവാരം എന്നിവ ഉയർത്താനാണ് ബോർഡ് പദ്ധതിയിട്ടിരിക്കുന്നത്.
ഫ്ലോറിങ്, പാനലുകൾ, സീറ്റുകൾ, ചാർജിങ് പോർട്ടുകൾ, സ്നാക്ക് ടേബിളുകൾ എന്നിവ മെച്ചപ്പെടുത്തും. ശുചിമുറികൾക്ക് ആധുനിക ഫിറ്റിംഗുകളും മികച്ച ഡ്രെയിനേജും നൽകും. കോച്ചുകളിലെ കുലുക്കം കുറച്ച് യാത്ര സുഗമമാക്കും. പുറംഭാഗം കൂടുതൽ ആകർഷകമാക്കി വ്യക്തമായ ലക്ഷ്യസ്ഥാന ബോർഡുകൾ സ്ഥാപിക്കും.
സിസിടിവി നിരീക്ഷണവും ഡിജിറ്റൽ ഇൻഫർമേഷൻ സിസ്റ്റവും ശക്തമാക്കും. രാജ്യത്ത് നിലവിലുള്ള 25 ജോഡി ശതാബ്ദി, 20-ലധികം ജനശതാബ്ദി എക്സ്പ്രസുകൾ നവീകരണത്തിന് വിധേയമാകും. യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Photo and News Source: Media Mangalam









