ഐഐടി മദ്രാസ് ബിഎസ് ഡാറ്റാ സയൻസ് കോഴ്‌സിലേക്ക് 2026ലെ പ്രവേശനത്തിനായി അപേക്ഷ ക്ഷണം. ജെഇഇ പരീക്ഷയില്ലാതെ തന്നെ ബിരുദം നേടാം. ഡാറ്റാ സയൻസ് ലോകത്ത് ഏറ്റവും ഡിമാൻഡുള്ള തൊഴിൽ മേഖലയാണ്. ഈ കോഴ്‌സിന്റെ പ്രത്യേകത ഇതിന്റെ ഹൈബ്രിഡ് മോഡാണ്. ഓൺലൈനിൽ പഠിക്കാമെങ്കിലും പരീക്ഷകൾ ഐഐടി നേരിട്ട് നടത്തുന്ന കേന്ദ്രങ്ങളിൽ വെച്ചായിരിക്കും. പ്രായപരിധിയില്ലാതെ, പ്ലസ് ടു പാസ്സായ ആർക്കും ഈ കോഴ്‌സിന് അപേക്ഷിക്കാം.

പഠന രീതി ഓൺലൈൻ വഴിയുള്ള വിജ്ഞാന സമ്പാദനവും നേരിട്ടുള്ള പരീക്ഷാ രീതിയും ചേർന്നതാണ്. ഓരോ വിഷയത്തിനും 12 ആഴ്ച ദൈർഘ്യമുണ്ട്. ആഴ്ചതോറുമുള്ള വീഡിയോ ക്ലാസുകൾ, പഠനക്കുറിപ്പുകൾ, പരിശീലന ചോദ്യങ്ങൾ എന്നിവ ഓൺലൈനിലൂടെ ലഭ്യമാണ്. കമ്പ്യൂട്ടറും വേഗതയേറിയ ഇന്റർനെറ്റും അത്യാവശ്യമാണ്. മൂല്യനിർണയ പരീക്ഷകൾ ഐഐടി നിശ്ചയിച്ച കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ചായിരിക്കും നടത്തുക. കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ലഭ്യമാണ്.

Photo and News Source: Siraj Live