നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നീറ്റ് യുജി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറക്കിയിരിക്കുന്നു. മെയ് 3-ന് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയാണ് പരീക്ഷ നടക്കുക. പരീക്ഷാ കേന്ദ്രത്തിൻ്റെ വിശദാംശങ്ങൾ അഡ്മിറ്റ് കാർഡിൽ ഉൾപ്പെടുത്തിയിരിക്കും. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് വെബ്‌സൈറ്റ് https://neet. nta. nic. in സന്ദർശിച്ച് ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിക്കുക. ബുദ്ധിമുട്ടുണ്ടെങ്കിൽ 011-40759000/011-69227700 എന്ന നമ്പറുകളിലോ neetug2026@nta. ac. in എന്ന ഇമെയിലിലോ ബന്ധപ്പെടാം.
അഡ്മിറ്റ് കാർഡിൽ പരീക്ഷാർത്ഥിയുടെ പേര്, ആപ്ലിക്കേഷൻ നമ്പർ, റിപ്പോർട്ടിങ് സമയം, പരീക്ഷാ സമയം, പരീക്ഷാ കേന്ദ്രം എന്നിവ ഉൾപ്പെടും. ഇന്ത്യയിലെ 552 നഗരങ്ങളിലും വിദേശത്തുള്ള 14 നഗരങ്ങളിലുമാണ് പരീക്ഷ നടക്കുക. പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ നിന്ന് 180 ചോദ്യങ്ങൾ ഉണ്ടായിരിക്കും. പരീക്ഷ കഴിഞ്ഞ് താൽക്കാലിക ഉത്തരസൂചിക പുറത്തുവിടും. ഫലപ്രഖ്യാപനം ജൂണിൽ നടക്കും. അഡ്മിറ്റ് കാർഡ് നിർബന്ധമായും പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകണം.
Photo and News Source: Kairali News







