ടോക്കിയോ: ജപ്പാനിൽ തിങ്കളാഴ്ച പുലർച്ചെ 5. 25ന് 6. 1 തീവ്രതയുള്ള ഭൂചലനം ഉണ്ടായി. ഹൊക്കൈഡോയിലെ സരബെറ്റ്സു പട്ടണത്തിന് 18 കിലോമീറ്റർ പടിഞ്ഞാറായാണ് ഭൂകമ്പം രേഖപ്പെടുത്തിയത്. 81 കിലോമീറ്റർ താഴ്ചയിലായിരുന്നു പ്രഭവകേന്ദ്രം. ശക്തമായ ഭൂചലനം പ്രദേശത്ത് പരിഭ്രാന്തി പരത്തിയെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. ഭൂചലനം ബാധിത പ്രദേശങ്ങളിൽ ആളുകൾക്ക് നിൽക്കാൻ ബുദ്ധിമുട്ടായിരുന്നു. ചില സ്ഥലങ്ങളിൽ വസ്തുക്കൾ വീഴുന്നതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച 7. 7 തീവ്രതയുള്ള ഭൂകമ്പവും ഉണ്ടായിരുന്നു. തീരദേശ പ്രദേശങ്ങൾക്ക് മെഗാക്വേക്ക് സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ജപ്പാൻ ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് വിദഗ്ദ്ധർ സൂചിപ്പിക്കുന്നു.
Photo and News Source: Janmabhumi







