മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിൽ പഞ്ചായത്ത് പ്രസിഡന്റിനെ വിമർശിച്ച മൂന്ന് സ്ത്രീകളെ ‘മരിച്ചവരായി’ രേഖപ്പെടുത്തിയ പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു. ദളിത് ക്ഷേമപദ്ധതികളുടെ ആനുകൂല്യം നഷ്ടപ്പെട്ട മൂന്നുപേർക്കും വിധവാപെൻഷൻ നിർത്തിവച്ചിരുന്നു. രമാബായ് റൈക്വാർ, ഗിരിജ വിശ്വകർമ, കല്ലു അഹിർവാർ എന്നിവരാണ് ബാധിതർ. ഇവർ ഏപ്രിൽ 17-ന് പരാതി നൽകിയതിനെത്തുടർന്നാണ് സെക്രട്ടറി അമർ സിങ്ങിനെ സസ്പെൻഡ് ചെയ്തത്. തിരഞ്ഞെടുപ്പിൽ പ്രസിഡന്റിനെതിരെ പ്രവർത്തിച്ചതിന്റെ പ്രതികരമാണെന്ന് പരാതിക്കാർ ആരോപിക്കുന്നു.

എന്നാൽ, കംപ്യൂട്ടർ പിഴവാകാം എന്നാണ് അധികൃതരുടെ വിശദീകരണം. സംഭവം അന്വേഷണത്തിലാണ്.

Photo and News Source: Mathrubhumi