തൃശ്ശൂർ പൂരം ഇന്നാണ് സമാപിക്കുന്നത്. ഇന്ന് രാവിലെ ഏഴരയോടെ പാറമേക്കാവ് ഭഗവതി മണികണ്ഠനാളിൽ നിന്നും ശ്രീമൂല സ്ഥാനത്തേക്ക് യാത്ര തിരിക്കും. എറണാകുളം ശിവകുമാർ ഭഗവതിയുടെ തിടമ്പേറ്റുമെന്ന് അറിയിച്ചിരിക്കുന്നു.

കിഴക്കൂട്ട് അനിയൻ മാരാർ മേളത്തിന് പ്രമാണിയായിരിക്കും. എട്ടരയോടെ ശ്രീമൂല സ്ഥാനത്ത് മേളം ആരംഭിക്കും. ഇരു ഭഗവതിമാരും മേളം പൂർത്തിയാക്കിയശേഷം 12 മണിയോടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പോയി ഉപചാരം നടത്തി പിരിയും.

തിരുവമ്പാടി നായ്ക്കനാലിൽ നിന്നും ശ്രീമൂല സ്ഥാനത്തേക്ക് ഭഗവതി യാത്ര തിരിക്കും. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പ് ഏറ്റെടുക്കും. ചെറുശ്ശേരി കുട്ടൻ മാരാർ മേള പ്രമാണിയായി പ്രവർത്തിക്കും. എട്ടരയോടെ തിരുവമ്പാടിയുടെ മേളം ആരംഭിക്കും. പുര ദുരന്തത്തെ തുടർന്ന് ഈ വർഷം പുലർച്ചെ, പകൽ വെടിക്കെട്ടുകൾ ഒഴിവാക്കിയിട്ടുണ്ട്.

Photo and News Source: Kerala Online News