കൊച്ചി: ആമസോൺ ഉപഭോക്താക്കളുടെയും ബ്രാൻഡുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ആദ്യത്തെ ‘ട്രസ്റ്റ്‌വർത്തി ഷോപ്പിംഗ് എക്സ്പീരിയൻസ് റിപ്പോർട്ട്’ പുറത്തിറക്കി. വ്യാജ വസ്തുക്കൾ, തട്ടിപ്പുകൾ, നുണ റിവ്യൂകൾ എന്നിവയ്‌ക്കെതിരെ സ്വീകരിച്ച നടപടികളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2020 മുതൽ 14 രാജ്യങ്ങളിലായി 32,000-ലധികം തട്ടിപ്പുകാർക്കെതിരെ ആമസോൺ കൗണ്ടർഫെയിറ്റ് ക്രൈംസ് യൂണിറ്റ് നടപടി സ്വീകരിച്ചു. 2025-ൽ മാത്രം ലക്ഷക്കണക്കിന് വ്യാജ റിവ്യൂകൾ തടയുകയും 100-ലധികം തട്ടിപ്പ് വെബ്‌സൈറ്റുകൾ അടച്ചുപൂട്ടുകയും ചെയ്തു.
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മുൻകൂട്ടി അപകടങ്ങൾ കണ്ടെത്തി വിശ്വാസ്യത ഉയർത്തുന്നതാണ് ലക്ഷ്യം. ഇന്ത്യയിലും പ്രവർത്തനം വ്യാപിപ്പിച്ചു. ഉപഭോക്താക്കളുടെ വിശ്വാസം ഉറപ്പാക്കുന്നതിനായി തുടരുന്ന ശ്രമങ്ങളുടെ ഭാഗമാണിത്.
Photo and News Source: Malayalam Express









