കൊച്ചി, ഏപ്രിൽ 27, 2026: ആമസോണിന്റെ അതിവേഗ ഡെലിവറി സേവനമായ ആമസോൺ നൗ, ഇന്ത്യയിലെ 100 നഗരങ്ങളിലേക്ക് വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ വിപുലീകരണത്തിനായി 1,000-ലധികം മൈക്രോ-ഫുൾഫിൽമെൻറ് സെന്ററുകൾ (MFC) സ്ഥാപിക്കും. പൂനെ, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, ജയ്പ്പൂർ, ലഖ്‌നൗ, കാൺപൂർ, ചണ്ഡീഗഡ്, അഹമ്മദാബാദ്, മീററ്റ്, മൈസൂർ, പാനിപ്പത്ത്, കൊച്ചി, അമൃത്‍സർ, മംഗലാപുരം, വിശാഖ് തുടങ്ങിയ നോൺ-മെട്രോ നഗരങ്ങളിലും മുംബൈ, ഡൽഹി-NCR, ബെംഗളൂരു തുടങ്ങിയ വൻനഗരങ്ങളിലും ഈ സേവനം ലഭ്യമാകും.
ഗ്രോസറി ഉൽപ്പന്നങ്ങൾ, വ്യക്തിപരമായ പരിചരണം, ഫാഷൻ, ബ്യൂട്ടി ഉൽപ്പന്നങ്ങൾ, ചെറിയ ഉപകരണങ്ങൾ, ശിശു ഉൽപ്പന്നങ്ങൾ, പേറ്റ് സപ്ലൈസ്, ആരോഗ്യ പരിപാലന ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം മിനിറ്റുകൾക്കുള്ളിൽ ഡെലിവറി ചെയ്യും. കർഷകരിൽ നിന്ന് നേരിട്ട് വാങ്ങുന്ന ഫ്രെഷ് ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉപഭോക്താക്കൾക്ക് പ്രിയമാകുന്നു. ഈ വിജയത്തെ തുടർന്ന്, 1,000-ലധികം MFC-കളുടെ നെറ്റ്‍വർക്ക് വഴി 16,000-ത്തിലധികം കർഷകരെ ബന്ധിപ്പിക്കുമെന്നാണ് ആമസോൺ പ്രതീക്ഷിക്കുന്നത്.
Photo and News Source: Malayalam Express










