തിരുവനന്തപുരം: കേരളത്തിൽ നിലനിൽക്കുന്ന ഉഷ്ണതരംഗത്തിന് ശമനം ലഭിക്കുവാനുള്ള സാധ്യതയേറി വരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച്, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ വേനല്‍മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഏപ്രിൽ 28 മുതൽ 30 വരെ മഴ കൂടുതല്‍ ശക്തമായേക്കാം. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും വീശാനുള്ള സാധ്യതയുണ്ട്. ഉച്ചയ്‌ക്കു ശേഷം മേഘാവൃതമായ അന്തരീക്ഷം രാത്രിയോടെ മഴയിലേക്ക് വഴിമാറും.
പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ 40 ഡിഗ്രിക്ക് മുകളില്‍ താപനില തുടരുന്ന സാഹചര്യത്തില്‍ മഴ ലഭിക്കുന്നത് ജനങ്ങള്‍ക്ക് ആശ്വാസമായി. എങ്കിലും ഇടിമിന്നല്‍ അപകടകരമാണെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. ഇടിമിന്നല്‍ ലക്ഷണം കാണുകയാണെങ്കിൽ ഉടന്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. തുറസ്സായ സ്ഥലങ്ങളിലും ടെറസിലും നില്ക്കുന്നത് ഒഴിവാക്കുക. മിന്നലുള്ള സമയത്ത് വൈദ്യുത ഉപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുക. ജനലുകളും വാതിലുകളും അടച്ചിടുക.
ശക്തമായ കാറ്റിനെത്തുടർന്ന് മരങ്ങള്‍ക്കടിയില്‍ വാഹനങ്ങള്‍ പാർക്കുയ്കയോ താല്‍ക്കാലിക ഷെഡുകളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയെത്തുടർന്ന് തീരദേശവാസികള്‍ സാവധാനം പ്രവർത്തിക്കണം. സംസ്ഥാനത്ത് താപനില സാധാരണയേക്കാള്‍ നാല് ഡിഗ്രി വരെ ഉയരുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനിടയിലാണ് മഴയെത്തുന്നത്. കൃത്യമായ വിവരങ്ങള്‍ക്കായി കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ശ്രദ്ധിക്കുകയാണ് അധികൃതര്‍ നിർദ്ദേശിക്കുന്നത്.
Photo and News Source: Janam TV






