കക്കായിറച്ചി ഉപയോഗിച്ച് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് കക്കായിറച്ചി റോസ്റ്റ്. ആദ്യം, അഴുക്ക് കളഞ്ഞ കക്കയിറച്ചിയിൽ ഉപ്പ്, മഞ്ഞപ്പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം. വെള്ളം ഒഴിച്ച് വേവിക്കാൻ വയ്ക്കുക. ഇതിനിടയിൽ, വെളിച്ചെണ്ണ ഒഴിച്ച ചീനച്ചട്ടിയിൽ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, തേങ്ങാകൊത്ത് എന്നിവ ചേർത്ത് വഴറ്റുക.
സവാള വഴക്കമാകുമ്പോൾ മുളക്പൊടി, മഞ്ഞപൊടി, മല്ലിപൊടി, ഗരം മസാല, കുരുമുളക് ചതച്ചത് എന്നിവ ചേർത്ത് ഇളക്കുക. പച്ചമണം മാറിയാൽ വേവിച്ച കക്കായിറച്ചി ചേർത്ത് നന്നായി ഉലർത്തി എടുക്കുക. ഇങ്ങനെ തയ്യാറാക്കുന്ന കക്കായിറച്ചി റോസ്റ്റ് രുചികരമായിരിക്കും.
Photo and News Source: Kerala Online News







