കൊറിയൻ സ്വീറ്റ് കോൺ ലാറ്റെയെ വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം. പാൽ, സ്വീറ്റ് കോൺ, പഞ്ചസാര അല്ലെങ്കിൽ തേൻ, ബട്ടർ, കറുവാപ്പട്ട അല്ലെങ്കിൽ ജാതിക്ക എന്നിവയാണ് പ്രധാന ചേരുവകൾ.
മിക്സിയിൽ പാൽ, സ്വീറ്റ് കോൺ ചേർത്ത് നന്നായി അടിച്ച് പിഴിഞ്ഞെടുക്കുക. ഒരു പാത്രത്തിൽ ഇതും ബാക്കിയുള്ള പാലും ചേർത്ത് ഇടത്തരം ചൂടിൽ ഇളക്കി വേവിക്കുക. തിളപ്പിക്കരുത്. ബട്ടർ, മധുരം ചേർത്ത് ഒരു കപ്പിലേക്ക് ഒഴിച്ച് മുകളിൽ കറുവാപ്പട്ട അല്ലെങ്കിൽ ജാതിക്കപൊടി ഇട്ട് ചൂടോടെ കുടിക്കാം.
ചോളം പോഷകസമ്പുഷ്ടമാണ്. പാലിൽ കാൽസ്യവും പ്രോട്ടീനുമുണ്ട്. എന്നാൽ ഉയർന്ന കലോറി, ഗ്ലൈസെമിക് സൂചിക എന്നിവയെത്തുടർന്ന് ഭാരം കൂടാനും പ്രമേഹം ഉള്ളവർക്ക് രക്തത്തിലെ പഞ്ചസര കൂടാനും ഇടയാക്കും. ലാക്ടോസ് അസഹിഷ്ണുത ഉള്ളവർ നോൺ-ഡയറി പാൽ ഉപയോഗിക്കുക.
Photo and News Source: Kerala Online News



