പത്തനംതിട്ടയിൽ വേനൽ മഴയോടെ ചൂടിന് ആശ്വാസം ലഭിച്ചു. നഗര മലയോര മേഖലകളിൽ കനത്ത മഴ പെയ്യുന്നുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും സംസ്ഥാനത്ത് ഉയർന്ന താപനിലയെ തുടരുമെന്ന് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും, തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസുമാണ് താപനില.

സാധാരണയെക്കാൾ 3 ഡിഗ്രി വരെ ഉയർന്ന താപനിലയാണ് നിലവിൽ. വേനൽ മഴയെ തുടർന്ന് ജനങ്ങൾക്ക് ആശ്വാസം ലഭിച്ചിട്ടുണ്ട്. കനത്ത മഴയോടെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുമുണ്ട്.

Photo and News Source: 24 News