ന്യൂഡൽഹിയിലെ ഗുരുഗ്രാമിലെ വാടക ഫ്ലാറ്റിൽ താമസിച്ചിരുന്ന 30 കാരനായ രോഹിത് ലാൽ, ലൈംഗിക ഉത്തേജക മരുന്നിന്റെ അമിത ഉപയോഗത്തെ തുടർന്ന് മരണമടഞ്ഞു. പോലീസ് അന്വേഷണത്തിൽ, മുറിയിൽ നിന്ന് മരുന്നുകളുടെയും ഹെൽത്ത് സപ്ലിമെന്റുകളുടെയും കവറുകൾ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ സഹപ്രവർത്തകന് ഫോൺ ചെയ്യാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് വിവരം പോലീസിനെ അറിയിച്ചു. വാതിൽ തകർത്ത് പോലീസ് അകത്തുകടന്നപ്പോൾ, കട്ടിലിൽ മരിച്ച നിലയിൽ രോഹിത്തിനെ കണ്ടെത്തി.

പ്രാഥമിക അന്വേഷണത്തിൽ, രോഹിത് തന്റെ പ്രതിശ്രുത വധുവിനെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചിരുന്നതായി മനസ്സിലായി. എത്തുന്നതിനുമുമ്പ് മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.

Photo and News Source: Sathyam Online