പ്രോട്ടീൻ ഉറവിടങ്ങളിൽ മുട്ട മുൻപന്തിയിലാണ്. ഒരു മുട്ടയിൽ നിന്ന് 6 ഗ്രാം പ്രോട്ടീൻ ലഭിക്കുന്നു. എന്നാൽ ചില പച്ചക്കറികൾ മുട്ടയെക്കാളും മികച്ച പ്രോട്ടീൻ ഉറവിടങ്ങളാണ്.

ചീര പ്രോട്ടീന്‍റെ നല്ല ഉറവിടമാണ്. ഒരു കപ്പ് വേവിച്ച ചീരയിൽ 5.4 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. മുരിങ്ങക്കായ പ്രോട്ടീൻ സമ്പന്നമാണ്. 100 ഗ്രാം മുരിങ്ങയിലയിൽ 9 ഗ്രാം പ്രോട്ടീൻ ഉണ്ട്. ഇരുമ്പ്, കാൽസ്യം, ആന്റിഓക്സിഡന്റുകൾ എന്നിവയും മുരിങ്ങയിൽ അടങ്ങിയിരിക്കുന്നു.

ബ്രോക്കോളിയും പ്രോട്ടീൻ നിറഞ്ഞതാണ്. ഒരു കപ്പ് വേവിച്ച ബ്രോക്കോളിയിൽ 5.7 ഗ്രാം പ്രോട്ടീൻ ലഭിക്കുന്നു. ആന്റിഓക്സിഡന്റുകൾ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയും ഇതിലുണ്ട്. കൂണുകളിൽ നിന്നും 5-7 ഗ്രാം പ്രോട്ടീൻ ലഭിക്കും. വിറ്റാമിനുകൾ, സെലിനിയം, ആന്റിഓക്സിഡന്റുകൾ എന്നിവയും കൂണുകളിൽ സമൃദ്ധമാണ്.

Photo and News Source: Samakalika Malayalam