സൂറിച്ചിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫിഫ അധികൃതർ ലോകകപ്പ് ഫുട്‌ബോൾ 2026-ൽ ഇറാന് പകരം ഇറ്റലിയെ കളിപ്പിക്കാനുള്ള പദ്ധതികൾക്കെതിരെ കടുത്ത നിഷേധം പ്രകടിപ്പിച്ചു. ഇറാൻ-അമേരിക്ക യുദ്ധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി ഫിഫയോട് ഇറാന് പകരം ഇറ്റലിയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഫിഫ ഇത്തരം ആലോചനകളെ തള്ളിപ്പറയുകയും ഇറാൻ ടീം ലോകകപ്പിൽ പങ്കെടുക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫാന്റിനോയും ഇറാൻ ടീം ലോകകപ്പ് കളിക്കുമെന്ന പ്രസ്താവന നടത്തിയിരുന്നു. മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്ന് ഫിഫ വ്യക്തമാക്കി. ഇറാൻ ടീം യോഗ്യത നേടിയിട്ടുണ്ടെന്നും അവർ ലോകകപ്പിൽ പങ്കെടുക്കുമെന്നും ഫിഫ ഉറപ്പുനൽകുന്നു.
Photo and News Source: Janmabhumi



