ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിൽ ആദ്യമായി കാനഡയിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ടൊറന്റോയിലെ ബിഎംഒ ഫീൽഡിലും വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങൾ നടക്കുന്നത്. ബിസി പ്ലേസ് പൂർണ്ണമായും മേൽക്കൂരയുള്ള സ്റ്റേഡിയമാണ്. 1983-ൽ നിർമ്മിച്ച ഈ സ്റ്റേഡിയം 2010 വിന്റർ ഒളിമ്പിക്സിനും 2015 വനിതാ ലോകകപ്പിനും വേദിയായിരുന്നു. ടൊറന്റോയിലെ ബിഎംഒ ഫീൽഡ് 2007-ൽ നിർമ്മാണം പൂർത്തിയാക്കി. 2007-ൽ ഫിഫ അണ്ടർ 20 ലോകകപ്പിന്റെ 12 മത്സരങ്ങൾ ഇവിടെ നടന്നു.

ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ച് അർജന്റീന ഫൈനൽ കിരീടം നേടിയത് ഈ വേദിയിലായിരുന്നു. 2014 വനിതാ ലോകകപ്പിലും 2015, 2023 കോൺകാഫ് ഗോൾഡ് കപ്പുകളിലും മത്സരങ്ങൾ നടന്നു. ബിസി പ്ലേസിൽ ജൂൺ 13 മുതൽ ജൂലൈ 7 വരെ മത്സരങ്ങൾ സംഘടിപ്പിക്കും. ബിഎംഒ ഫീൽഡിൽ ജൂൺ 12 മുതൽ മത്സരങ്ങൾ തുടങ്ങും.

Photo and News Source: Janmabhumi