ഡിജിറ്റൽ പേയ്‌മെന്റുകളെ ലളിതമാക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ആവർത്തിച്ചുള്ള ഇടപാടുകളുടെ (Recurring transactions) ചട്ടങ്ങളിൽ വലിയ മാറ്റം വരുത്തിയിരിക്കുന്നു. ₹15,000 വരെയുള്ള ഓട്ടോ-ഡെബിറ്റ് ഇടപാടുകൾക്ക് ഇനി ഓരോ തവണയും OTP നല്‍കേണ്ടതില്ല. ഇൻഷുറൻസിനും മ്യൂച്വൽ ഫണ്ടിനുമുള്ള അന്താരാഷ്ട്ര ഇടപാടുകളും ഈ ഇളവിന് അർഹമാകും. 15,000 രൂപ വരെയുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ, ഇഎംഐ, യൂട്ടിലിറ്റി ബില്ലുകൾ എന്നിവയ്ക്ക് ഓരോ മാസവും OTP നല്‍കേണ്ടതില്ല.
ആദ്യ തവണ മാന്‍ഡേറ്റ് രജിസ്റ്റർ ചെയ്യുമ്പോൾ മാത്രം AFA നടത്തിയാൽ മതിയാകും. ഉപഭോക്താക്കൾക്ക് തങ്ങളുടെ പേയ്‌മെന്റ് മാന്‍ഡേറ്റുകൾ എപ്പോൾ വേണമെങ്കിലും മാറ്റാനോ, നിർത്താനോ, റദ്ദാക്കാനോ ഉള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. പണമെടുക്കുന്നതിന് 24 മണിക്കൂറിനു മുന്പ് 'പ്രീ-ഡെബിറ്റ് അലേർട്ട്' നൽകണമെന്നും RBI നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ഉപഭോക്താക്കളെ തെറ്റായ ഇടപാടുകളിൽ നിന്ന് രക്ഷിക്കും.
Photo and News Source: Dhanam



