ദിവസം മുഴുവൻ ഊർജ്ജം നൽകുന്ന ഒരു എളുപ്പം പാചക വിഭവം തയ്യാറാക്കാം. ഗോതമ്പ് നന്നായി കഴുകിയ ശേഷം പുട്ട് കുറ്റിയിൽ നിറച്ച് 2 മിനിറ്റ് ആവി കയറ്റുക. പിന്നീട് ഗോതമ്പ് കുത്തി ചൂടാറാൻ വെയ്ക്കുക. ചൂടാറിയ ഗോതമ്പ് മിക്സിയിൽ പൊടിച്ചു ബൗളിൽ ഇടുക.

തേങ്ങാ ചിരകിയും ഉപ്പും ചേർത്ത് കുഴച്ചെടുക്കുക. വെള്ളം തളിച്ച് പുട്ടുപൊടിയുടെ പരുവത്തിലാക്കാം. പുട്ട് കുറ്റിയിൽ ചില്ലിട്ട ശേഷം പൊടിയും നാളികേരം ചിരകിയതും മാറി മാറി ഇടുക. ആവിയിൽ വേവിച്ചെടുക്കുക. ഇങ്ങനെ തയ്യാറാക്കുന്ന പുട്ട് സോഫ്റ്റ് ആയിരിക്കും.

ഈ വിഭവം രാവിലെ കഴിച്ചാൽ ദിവസം മുഴുവൻ ശക്തി ലഭിക്കും.

Photo and News Source: Kerala Online News