തൃശൂരിലെ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസുകാരന്റെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ശുചിമുറിയിലായിരുന്നു പാമ്പിന്റെ സാന്നിധ്യം. ഇതോടെ വീട്ടിൽ നിന്ന് കണ്ടെത്തിയ പാമ്പുകളുടെ എണ്ണം അഞ്ചായി ഉയർന്നു.

ശുചിമുറിയുടെ തറയും വെള്ളം പോകുന്ന പൈപ്പും പരിശോധിച്ച നാട്ടുകാർ, അവിടെ കൂടുതൽ പാമ്പുകൾ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. കുട്ടിയെ കടിച്ചത് ശംഖുവരൻ ഇനത്തിലുള്ള പാമ്പാണെന്ന് സ്ഥിരീകരിച്ചു. ഇതേ ഇനത്തിൽപ്പെട്ട പാമ്പ് മുമ്പ് നാല് തവണ വീട്ടിൽ കണ്ടെത്തിയിരുന്നു.

കുട്ടിയുടെ മരണത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വീടിന് ചുറ്റും തീയിട്ടിരുന്നു. ആല്‍ജോയുടെ വീട്ടിൽ രണ്ടാമതും പാമ്പിനെ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഈ നടപടി. കൂടുതൽ പാമ്പുകുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെ തുടർന്നായിരുന്നു തീയിടൽ. എട്ടുവയസുകാരൻ ആല്‍ജോ കഴിഞ്ഞ ദിവസം മരണമടഞ്ഞു.

Photo and News Source: Kerala Online News